കൌണ്ടി ക്ലെയറില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് Clarecastle-ലെ ഒരു കടയില്‍ അതിക്രമിച്ചു കയറിയ രണ്ട് പേര്‍ 20 വയസ്സിന് മേൽ പ്രായമുള്ള യുവാവിനെയും, കൌമാരക്കാരനായ ഒരു ആണ്‍കുട്ടിയേയും ആക്രമിച്ചത്. ഇതുകൂടാതെ 50 വയസ്സുള്ള ഒരു സ്ത്രീക്കും സംഭവത്തില്‍ പരിക്കേറ്റു.
യുവാവ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറിയ പരിക്കേറ്റ കൌമാരക്കാരനും സ്ത്രീക്കും ചികിത്സ നല്‍കുന്നുണ്ട്.
സംഭത്തില്‍ Ennis Garda Station ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
ആക്രമണം കണ്ടവര്‍ ഉണ്ടെങ്കിലോ, അല്ലെങ്കില്‍ സംഭവം നടന്ന സ്ഥലത്ത് ഉച്ചയ്ക്ക് 12.45-ന് ഇടയിലും 1.15-ന് ഇടയിലുമായി വന്നവര്‍ ആരെങ്കിലും അസ്വാഭാവികമായ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിലോ ഗാര്‍ഡയെ വിവരം അറിയിക്കണം എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Ennis Garda Station നമ്പറായ 065 6848100 എന്ന നമ്പറിലോ അല്ലെങ്കില്‍ ഗാര്‍ഡയുടെ രഹസ്യസ്വഭാവ നമ്പറായ 1800 666 111 എന്നാ നമ്പറിലോ അല്ലെങ്കില്‍ എതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ അറിയിക്കാവുന്നതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW