കൗണ്ടി ക്ലെയറിൽ ഉണ്ടായ ക്രമസമാധാന പ്രശ്നത്തെ തുടർന്ന് നാല് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 7.10-ഓടെ Milltown Malbay-യിലെ Main Street-ൽ ആണ് സംഭവം.
20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാർ, 30-ലേറെ പ്രായമുള്ള ഒരു പുരുഷൻ, 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, ദൃസാക്ഷികളെ ചോദ്യം ചെയ്യുമെന്നും ഗാർഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW