കൗണ്ടി മീത്തില്‍ 400 പേര്‍ക്ക് ജോലി നല്‍കാന്‍ രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ Primeline Distribution. Ashbourne-ലെ Croke Park-ല്‍ 50 മില്യണ്‍ യൂറോ ചെലവിട്ട് നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് നൂറുകണക്കിന് പേര്‍ക്ക് ജോലി നല്‍കുക. വിവിധ തസ്തികകളില്‍ ഇവിടെ ജോലി ഒഴിവുകൾ ഉണ്ടാകും. ഇതോടെ രാജ്യത്ത് കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ എണ്ണം 1,500-ല്‍ അധികമാകും.
അയര്‍ലണ്ടിലെ 7,500 സ്ഥാപനങ്ങളിലായി 25,000 ഡെലിവറികളാണ് ഓരോ ആഴ്ചയും Primeline Distribution നടത്തിവരുന്നത്.
Ashbourne-നും പുറത്തും വലിയ വളര്‍ച്ചയ്ക്ക് പുതിയ തീരുമാനം കാരണമാകുമെന്ന് വാര്‍ത്ത സ്വാഗതം ചെയ്തുകൊണ്ട് വാണിജ്യ, തൊഴില്‍ വകുപ്പ് മന്ത്രി Peter Burke പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW