ഈ കഴിഞ്ഞ നവംബര്‍ മാസം ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ ചരിത്രത്തിലെ ഏറ്റവും യാത്രാ തിരക്കേറിയ മാസമായി മാറി.
കഴിഞ്ഞ മാസം, ഡബ്ലിനിൽ 2.3 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തെ നവംബറിന്റെ അപേക്ഷിച്ച് 3% വർധനവാണ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നവംബർ മാസത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായ നവംബർ 1-ാം തിയതി, വെള്ളിയാഴ്ച, 100,000 യാത്രക്കാരാണ് വിമാനത്താവളത്തിന്റെ രണ്ട് ടെർമിനലുകളും വഴി കടന്നുപോയത്.
2024-ലെ ആകെ യാത്രക്കാരുടെ എണ്ണം 30.97 ദശലക്ഷം ആയി, ഇത് 2023-ലെ ഈ കാലയളവിന്റെ അപേക്ഷിച്ച് 5% വർധനവാണ്.
32 ദശലക്ഷം യാത്രക്കാരുടെ പരിധി പാലിക്കാൻ ഡിഎഎ അവശ്യമുള്ള നടപടികൾ തുടരുമെന്നും അറിയിച്ചു.
കോര്‍ക്ക് വിമാനതാവളവും 2024-ൽ ദ്രുതഗതിയിലുള്ള വളർച്ച രേഖപ്പെടുത്തി.
നവംബർ മാസത്തിൽ 201,000 യാത്രക്കാരാണ് കോര്‍ക്ക് വിമാനതാവളത്തിലൂടെ സഞ്ചരിച്ചത്, ഇത് 2023 നവംബറിനേക്കാൾ 5% വർധനയാണ്. ഇതോടെ കോര്‍ക്ക് എയര്‍പോര്‍ട്ട് 2024-ൽ അയര്‍ലണ്ട് ലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളമായി മാറി.
ഡബ്ലിൻ, കോര്‍ക്ക് എയര്‍പോര്‍ട്ട് കളുടെ ഏറ്റവും പ്രചാരത്തിലുള്ള ലക്ഷ്യസ്ഥലം ലണ്ടൻ ഹീത്രോ വിമാനത്താവളമായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW