ജനങ്ങൾ നേരിട്ട് മേയറെ തെരഞ്ഞെടുക്കാനെത്തിയ ലിമറിക്കിൽ ചരിത്രവിജയവുമായി സ്വതന്ത്ര സ്ഥാനാർത്ഥി John Moran

By Rose Malayalam Desk

രാജ്യചരിത്രത്തിലാദ്യമായി ജനങ്ങള്‍ക്ക് മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ച ലിമറിക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ John Moran-ന് വിജയം. വിവിധ പാര്‍ട്ടികളുടെ അടക്കം 14 സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് Moran ചരിത്രം കുറിച്ചത്.

അതേസമയം പ്രമുഖ പാര്‍ട്ടികളുടെ ടിക്കറ്റില്‍ മത്സരിച്ചവര്‍ക്കൊന്നും ശോഭിക്കാന്‍ കഴിയാതിരുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ Helen O’Donnell ആണ് രണ്ടാമത് എത്തിയത്. വിജയിച്ച Moran-നെക്കാള്‍ 4,622 വോട്ടുകള്‍ക്ക് കുറവാണ് ഇവര്‍ക്ക് ലഭിച്ചത്.

മറ്റ് പ്രദേശങ്ങളിലും മേയറെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് രീതിക്ക് മാറ്റം വരുത്തുന്നതിന് മുന്നോടിയായുള്ള ആദ്യ ഘട്ടം എന്ന രീതിയില്‍ കൂടിയാണ് രാജ്യം ലിമറിക്ക് മേയര്‍ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.

സോളിസിറ്റര്‍ യോഗ്യതയുള്ള John Moran മുമ്പ് ധനകാര്യവകുപ്പില്‍ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 12-ആം റൗണ്ടിലെ വോട്ടെണ്ണലിലാണ് അദ്ദേഹം ജയമുറപ്പിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW