ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ജോജോ ദേവസി ലിമറിക്കിലെ പീസ് കമ്മീഷണര്‍; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറിഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമറിക്ക്: ലിമറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു. അയര്‍ലണ്ടിലെ ലിമറിക്കിൽ താമസിക്കുന്ന കൊരട്ടി, തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ ജോജോ ദേവസിയെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് ആണ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയതായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് മിനിസ്റ്റർ ഓഫ് ജസ്റ്റിസ് TD Niall Collines ജോജോ ദേവസിക്ക് കൈമാറി.

ലിമറിക്ക് കൗണ്ടിയിൽ പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ജോജോ ദേവസിക്ക് ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്ക് ആവശ്യമായ രേഖകളും , സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്.

2005-ൽ ലിമറിക്കിൽ എത്തിയ ജോജോ അക്കാലം മുതൽ ലിമറിക്കിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്തുവരുന്നു. അതുപോലെ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലിമറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിലെ കമ്മറ്റി മെമ്പറായും, പലതവണ കൈക്കാരനായും പ്രവർത്തിച്ചിട്ടുള്ള ജോജോ വേദപാഠ അധ്യാപകൻ, സെക്രട്ടറി എന്നീ നിലകളിലും കഴിവ് തെളിയിച്ച ആളാണ്. ഒപ്പം സിറോ മലബാർ ചർച്ച് സെൻട്രൽ കമ്മറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇവയ്ക്ക് പുറമെ സെന്റ് പോൾസ് ചർച്ച് Dooradoyle Eucharist മെമ്പറും,വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവത്തകനുമായിരുന്നു ജോജോ ദേവസ്സി. പ്രൊഫ്രെഷണൽ വിദ്യാഭ്യാസത്തോടൊപ്പം തിയോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സഭാ സുശ്രൂഷകൻ എന്ന നിലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ് ജോജോ ദേവസി.

ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്യുന്ന ഷൈനി ആണ് ഭാര്യ. മക്കൾ ജോയ്ലിൻ, ജോവിൻ.

വാർത്ത: ജോബി മാനുവൽ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW