ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ജർമ്മനിയിലും യു.കെയിലും മോഷണം പോയ കാരവനും നായയും ഡബ്ലിനിൽ

ജര്‍മനിയിലും യു.കെയിലും നിന്നുമായി മോഷണംപോയ രണ്ട് കാരവനുകളും ഒരു നായയെയും ഡബ്ലിനില്‍ കണ്ടെത്തി. വിവിധ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ ഡബ്ലിനിലെ Rathfarnham പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയത്.

സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് സൗത്ത് ഡബ്ലിന്‍ കൌണ്ടി കൌണ്‍സിലും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനും ഏകോപിതമായി നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്. സായുധ ഗാര്‍ഡ, ഗാര്‍ഡ എയര്‍പ്പോര്‍ട്ട് യൂണിറ്റ്, സ്റ്റോളന്‍ മോട്ടോര്‍ വെഹിക്കിള്‍ യൂണിറ്റ്, ഡോഗ് യൂണിറ്റ്, കാര്‍ലോ ഗാര്‍ഡ എന്നീ യൂണിറ്റുകള്‍ ഇതിനായി പ്രവര്‍ത്തിച്ചു.

കണ്ടെത്തിയ നായയെ അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കുമെന്ന് ഗാര്‍ഡ അറിയിച്ചു. മോഷണം നടന്ന സാഹചര്യത്തെ കുറിച്ചും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ വിവരങ്ങളുള്ള വ്യക്തികള്‍ Tallaghat ഗാര്‍ഡ സ്റ്റേഷനില്‍ 01- 666 6000 എന്ന നമ്പറിലോ അല്ലെങ്കില്‍ ഗാര്‍ഡയുടെ രഹസ്യസ്വഭാവ നമ്പറായ 1800 666 111 എന്നാ നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW