കൗണ്ടി ടിപ്പററിയിലെ Nenagh-യില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ആക്രമണത്തില്‍ നാല് പുരുഷന്മാര്‍ക്കാണ് ആയുധം കൊണ്ട് കുത്തും, മുറിവും ഏറ്റത്. ഇതില്‍ രണ്ടുപേര്‍ തലയിലും, കൈയിലും പരിക്കുകളുമായി Nenagh Hospital-ല്‍ എത്തുകയായിരുന്നു. ഇവരെ പിന്നീട് University Hospital Limerick-ലേയ്ക്ക് മാറ്റി.
അതേസമയം സംഭവസ്ഥലത്ത് എത്തുമ്പോഴേയ്ക്കും അക്രമം നടത്തിയവരും, ഇരകളും സ്ഥലം വിട്ടിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW