ടിപ്പററിയിൽ 47-കാരൻ കൊല്ലപ്പെട്ട സംഭവം: യുവതി അറസ്റ്റിൽ

By Rose Malayalam Desk

കൗണ്ടി ടിപ്പററിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചെക്ക് റിപ്പബ്ലിക് സ്വദേശിയായ പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 24-കാരി അറസ്റ്റില്‍. ഒക്ടോബര്‍ 4-നാണ് O’Callaghan’s Lane-ലെ Carrick-on-Suir-ലെ അപ്പാര്‍ട്ട്‌മെന്റില്‍ Pavel Javorski എന്ന 47-കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു Karolina Kovacova എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ശേഷം പ്രത്യേക സിറ്റിങ്ങില്‍ ഇവരെ Clonmel District Court-ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലക്കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

പ്രതിയായ യുവതിയും ചെക്ക് സ്വദേശിയാണ്. ഇവര്‍ക്ക് ദ്വിഭാഷിയുടെ സഹായവും, സൗജന്യ നിയമസഹായവും നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW