ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സമാപിച്ചു

ക്ലോന്മേൽ:- ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന “ഹാർമണി- 2024” എന്ന ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് സമാപനമായി.

ഹിൽ വ്യൂ സ്പോർട്സ് കോംപ്ലക്സിൽ, ജനുവരി ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ പരിപാടി പാതിരാത്രിയോട് കൂടെയാണ് അവസാനിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ സന്തോഷം പകരുന്നതും ത്രസിപ്പിക്കുതുമായ മാജിക്കിൽ തുടങ്ങി, ബലൂൺ നിർമ്മിതികൾ, ഫേസ് പെയ്ന്റിംഗ് എന്നിവയടക്കം വിവിധതരം കുട്ടികളുടെ പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കൗണ്ടി മേയർ റിച്ചി മേലോയ് ഉദ്‌ഘാടനം ചെയ്തു. ടി ഡീ മാറ്റി മഗ്ര, ടി.ജെ.വൈറ്റ് (ഡയറക്ടർ ഓഫ് നേഴ്സിംഗ്, ടിപ്പറി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ), കൗൺസിലർ മൈക്കിൾ മർഫി എന്നിവർ വിശിഷ്ഠാതിഥികൾ ആയിരുന്നു.

കഥക്ക് നൃത്തത്തോട് കൂടിയ സ്വാഗതഗാനം കാണികൾക്ക് ഇന്ത്യയുടെ പരിച്ഛേദം വിളിച്ചറിയിക്കുന്നതായിരുന്നു.

ഇന്ത്യൻ സമൂഹം അയർലണ്ടിന്റെ സാംസ്കാരിക, സ്പോർട്സ് മേഖലകളിൽ നൽകുന്ന സംഭാവന ചെറുതല്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മേയർ റിച്ചി മെലോയ് അഭിപ്രായപ്പെട്ടു. ഐറിഷ് സമൂഹവുമായി ഇടപഴകുന്നതിന് ഇന്ത്യക്കാർക്കുള്ള പ്രാഗത്ഭ്യം പറഞ്ഞറിയിക്കേണ്ടതു തന്നെയാണെന്ന് ടി ഡീ മാറ്റി മഗ്ര പറഞ്ഞു.

വിശിഷ്ടാതിഥികൾ കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധതരം കലാപരിപാടികൾ നടന്നു.

തങ്ങൾക്ക് ഏറെപ്രീയപ്പെട്ട ഡാൻസ് വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെട്ട് വിശിഷ്ടാതിഥികളും വേദിയിൽ കുട്ടികൾക്കൊപ്പം നൃത്തം ചെയ്തതും കാണികൾക്ക് പുത്തൻ അനുഭവമായി.

ഇടക്കുനടന്ന ലക്കിഡ്രോ മത്സരത്തിൽ അരുൺ സമ്മാനാർഹനായി. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത കേക്കും വൈനും അടക്കം, സമൃദ്ധമായ ഭക്ഷണം പരിപാടിയുടെ പ്രത്യേകതയായി.

“കോർക്ക് ഡാഫോഡിൽസ്” ബാൻഡ് അവതരിപ്പിച്ച അതിഗംഭീര ഗാനമേളയോടു കൂടെ ഹാർമണി- 2024ന് കൊടിയിറങ്ങി.

പരിപാടിയിൽ പങ്കെടുത്തതും സഹകരിച്ചതും ആയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും, അയർലൻഡിലെ സഹൃദയരായ മലയാളികൾ ഉൾപ്പെടെ ഉള്ള എല്ലാവർക്കും “ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ” പേരിൽ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നതായും സംഘാടകസമിതി അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW