ട്രംപിന്റെ താരിഫുകളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ് വ്യവസ്ഥക്ക് ഭീഷണി : സെൻട്രൽ ബാങ്ക്

By Rose Malayalam Desk

2025 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ അമേരിക്ക വരുത്തുന്ന താരിഫുകളും നികുതി മാറ്റങ്ങളും, അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന യു എസ് കമ്പനികളിൽ തൊഴിലിനെയും, ഭാവി നിക്ഷേപ തീരുമാനങ്ങളെയും, കോർപ്പറേഷൻ നികുതികളെയും ബാധിച്ചേക്കാമെന്ന്, സെന്‍ട്രല്‍ ബാങ്ക് ത്രൈ മാസ ബുള്ളെറ്റിനില്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്ക അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര പങ്കാളിയായതിനാൽ, യു.എസ്. സാമ്പത്തിക നയത്തിലെ മാറ്റങ്ങൾ ഐറിഷ് സമ്പദ് വ്യവസ്ഥയെ നേരിട്ടു ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ബാങ്ക് ബുള്ളെറ്റിനില്‍ പറഞ്ഞു.

യുഎസ് മൾട്ടി‌നാഷണൽ കമ്പനികളിൽ നിന്നുള്ള കോർപ്പറേഷൻ നികുതി വരുമാനമാണ്  അയര്‍ലണ്ടിന്റെ പ്രധാന സാമ്പത്തിക വരുമാനം എന്ന് ബാങ്ക് സൂചിപ്പിച്ചു. അമേരിക്കൻ കമ്പനികളിൽ നിന്നുള്ള €15 ബില്യൺ വിന്‍ഡ് ഫാള്‍നികുതികളിൽ മൂന്നിലൊന്ന് മാത്രമെ  രണ്ട് ദീർഘകാല ഫണ്ടുകളിൽ സൂക്ഷിക്കപ്പെടുന്നുള്ളൂ, എന്നാൽ അധികമായി ലഭിക്കുന്ന മുഴുവന്‍  കോർപ്പറേറ്റ്  നികുതിയും സേവ് ചെയ്തിടാന്‍ ബാങ്ക് ശുപാർശ ചെയ്യുന്നു.

ട്രംപ് ഭരണകൂടത്തിന്റെ ഏത് തരത്തിലുള്ള നയം മാറ്റങ്ങളും അയര്‍ലണ്ടിനെ ബാധിക്കാന്‍ സാധ്യത ഉണ്ടെങ്കിലും,  സെൻട്രൽ ബാങ്ക് ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളർച്ച പ്രവചനം 3.1% ആയി ഉയര്‍ത്തി,  ഈ വർഷത്തിലും അടുത്തവർഷത്തിലും ഇത് തുടരുമെന്ന് പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW