ഡബ്ലിനിലെ കാംഡൻ സ്ട്രീറ്റിൽ മോഷ്ടാവിന്റെ അതിക്രമം, കൗമാരക്കാരൻ ആശുപത്രിയിൽ

By Rose Malayalam Desk

ശനിയാഴ്ച ഡബ്ലിൻ നഗരത്തിൽ നടന്ന കവർച്ചക്കിടെ ഉണ്ടായ അക്രമത്തിൽ കൗമാരക്കാരന് പരിക്കേറ്റു.
ഡബ്ലിൻ 2 ലെ കാംഡൻ സ്ട്രീറ്റിലാണ് അക്രമം ഉണ്ടായത്.

അതേസമയം പരിക്കേറ്റ കൗമാരക്കാരനെ സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് ഗാർഡ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാർഡേ കൂട്ടിച്ചേർത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW