ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിനിലെ ജയിലിൽ 6,000 യൂറോയുടെ മയക്കുമരുന്ന് ജീൻസിൽ തുന്നിപ്പിടിപ്പിച്ച നിലയിൽ; കണ്ടെത്തിയത് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എന്നും ജയിൽ അധികൃതർ

ഡബ്ലിനിലെ വീറ്റ്ഫീൽഡ് ജയിലിൽ (Wheatfield Prison) തടവുകാരന് നൽകാനായി എത്തിച്ച ഒരു ജീൻസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ 6,000 യൂറോ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ജയിലുകളിലേക്ക് നിരോധിത വസ്തുക്കൾ കടത്തുന്നത് തടയുന്നതിനായി ഐറിഷ് പ്രിസൺ സർവീസ് (ഐപിഎസ്) അത്യാധുനിക സാങ്കേതിക വിദ്യകളും കർശനമായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതിന്റെ ഫലമായാണ് ഈ കണ്ടെത്തൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഈ ആഴ്ച മാത്രം വീറ്റ്ഫീൽഡ് ജയിലിൽ നടത്തിയ വിവിധ പരിശോധനകളിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും ഉൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ, ഒരു തടവുകാരന് തപാലിൽ അയച്ച പാക്കേജിനുള്ളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.

പ്രിസൺ സർവീസ് എസ്‌കോർട്ട് വിഭാഗം നടത്തിയ മറ്റൊരു പരിശോധനയിൽ പൊതുശൗചാലയത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. ജയിലുകളിൽ നിരോധിത വസ്തുക്കൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സെല്ലുകളിൽ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും, അപ്രതീക്ഷിതമായും പരിശോധനകൾ നടത്തുന്നുണ്ടെന്നും, ഇതിനായി പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും പ്രിസൺ സർവീസ് അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാനും സംഘടിത കുറ്റകൃത്യങ്ങൾ തടയാനുമായി തങ്ങൾ ഗാർഡയുമായി ചേർന്ന് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഐറിഷ് പ്രിസൺ സർവീസ് അറിയിച്ചു.

രാജ്യത്തെ ജയിലുകളിൽ ഡ്രോണുകളിലടക്കം മയക്കമുരുന്നുകൾ കടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW