ഡബ്ലിനിലെ ബസുകളിൽ വ്യാപകമായ പോക്കറ്റടി; മാസങ്ങളായിട്ടും പിടിതരാതെ സംഘം

By Rose Malayalam Desk

ഡബ്ലിനിലെ ബസുകളില്‍ വ്യാപകമായ പോക്കറ്റടി നടക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സംഘടിതമായ പോക്കറ്റടിയാണ് നടക്കുന്നതെന്നും, ഇതിനെതിരെ കരുതിയിരിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഡ്രൈവര്‍മാരോട് ബസ് ഓപ്പറേറ്റര്‍മാരായ Dublin Bus പറഞ്ഞു.

ഏതാനും സ്ത്രീകളുടെ ഒരു സംഘമാണ് ഈയിടെയായി വര്‍ദ്ധിച്ച പോക്കറ്റടികള്‍ക്ക് പിന്നിലെന്നാണ് ‘Irish Mirror’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണം പെരുകിയിരിക്കുകയാണ്.

ഈയിടെ ഒരു ജ്വല്ലറി കമ്പനിയില്‍ നിന്നും ഡയമണ്ട് മോതിരങ്ങള്‍ ബസില്‍ ഡെലിവറി ചെയ്യാന്‍ കൊണ്ടുപോകവെ വയോധികനില്‍ നിന്നും അത് മോഷണം പോയിരുന്നു. മെയ് മാസം ആദ്യം നടന്ന സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നത്തിവരികയാണ്. മോതിരങ്ങള്‍ ഇട്ടുവച്ച കവര്‍ അടക്കം മോഷ്ടാക്കള്‍ കൈക്കലാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായതോടെ പല ബസ് ഡ്രൈവര്‍മാര്‍ക്കും ഈ പോക്കറ്റടി സംഘത്തിലുള്ളവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നായിട്ടുണ്ട്.

പോക്കറ്റടിക്ക് തടയിടാനായി ഗാര്‍ഡയുമായി നടപടികളെടുത്തുവരികയാണെന്ന് Dublin Bus പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW