ഡബ്ലിനിലെ വീട്ടിൽ ഗാർഡ റെയ്‌ഡ്‌; 2 കിലോ ഹെറോയിൻ പിടികൂടി, ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

പടിഞ്ഞാറന്‍ ഡബ്ലിനിലെ വീട്ടില്‍ നിന്നും 300,000 യൂറോ വിലവരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. ഹെറോയിന്‍, കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ Saggart പ്രദേശത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഡ Dublin Crime Response Team പിടിച്ചെടുത്തത്. ഗാര്‍ഡ ഡോഗ് യൂണിറ്റും സഹായം നല്‍കി.

2 കിലോഗ്രാം ഹെറോയിന്‍ പാഴ്‌സല്‍ പാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവ ചെറിയ അളവിലും ആയിരുന്നു. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ വീട്ടില്‍ വച്ച് തന്നെ അറസ്റ്റിലായിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW