ഡബ്ലിനിലെ സ്‌കൂളിൽ അക്രമിയുടെ കുത്തേറ്റ 5 വയസുകാരി സുഖം പ്രാപിക്കുന്നു

By Rose Malayalam Desk

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരി സുഖം പ്രാപിക്കുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അഞ്ചു വയസുകാരിയും, മറ്റ് രണ്ട് കുട്ടികളും, കെയററുമടക്കമുള്ളവര്‍ക്ക് Coláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ച് അക്രമിയുടെ കുത്തേറ്റത്. പെണ്‍കുട്ടിക്ക് നെഞ്ചില്‍ കുത്തേല്‍ക്കുകയും, ഏറെ നാള്‍ ആശുപത്രിവാസം വേണ്ടിവരികയും ചെയ്തിരുന്നു.

ആശുപത്രി വിട്ട ശേഷം നിലവില്‍ റീഹാബിലിറ്റേഷന്‍ തെറാപ്പിയിലൂടെ കടന്നുപോകുകയാണ് പെണ്‍കുട്ടിയെന്ന്, കുട്ടിക്ക് വേണ്ടി രൂപീകരിച്ച ഗോ ഫണ്ട് മി പേജ് (https://www.gofundme.com/f/k54tan-roisin) അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പെണ്‍കുട്ടി കരുത്ത് വീണ്ടെടുക്കുകയാണെന്നും കുടുംബം അറിയിച്ചു.

Riad Bouchaker എന്നയാളെ സംഭവത്തില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW