ഡബ്ലിനില്‍ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആൾ അറസ്റ്റിൽ. Mountjoy Square-ല്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സില്‍വര്‍ നിറത്തിലുള്ള Nissan Qashqai കാര്‍ തട്ടിയെടുക്കപ്പെട്ടത്. ഈ സമയം അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയും കാറിന്റെ ബാക്ക് സീറ്റില്‍ ഉണ്ടായിരുന്നു.
വിവരം ലഭിച്ച ഗാര്‍ഡ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കാറും, കുട്ടിയും North Richmond St ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും, കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കളുടെ പക്കല്‍ എത്തിക്കുകയും ചെയ്തിരുന്നു.
പ്രതിയെ കണ്ടെത്താൻ ഗാർഡ നടത്തിയ അന്വേഷണത്തിൽ പൊതുജന സഹായവും തേടിയിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. 40-ലേറെ പ്രായമുള്ള ഇയാൾക്ക് മേൽ Criminal Law (Jurisdiction) Act, 1976, the Unlawful Seizure of Vehicles ചുമത്തിയിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW