ഡബ്ലിനിൽ ക്രൂരമായ അക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെട്ട സംഭവം; 3 പേർ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജനുവരി 6-ന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ലൂക്കനില്‍ വച്ച് 30-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ജനുവരി 7 പുലര്‍ച്ചെ 3 മണിയോടെയാണ് ഇദ്ദേഹത്തെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. Connolly Hospital Blanchardstown-ല്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പിന്നീട് മരിച്ചു.

സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് Crumlin സ്റ്റേഷനിലെ ഗാര്‍ഡ, വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. 40-ലേറെ പ്രായമുള്ള രണ്ട് സ്ത്രീകളും, 30-ലേറെ പ്രായമുള്ള ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തില്‍ Crumlin ഗാര്‍ഡ സ്‌റ്റേഷനില്‍ ഉന്നത ഗാര്‍ഡ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിനായി പ്രത്യേക റൂം സജ്ജീകരിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW