ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; ഗുരുതര പരിക്ക്

By Rose Malayalam Desk

ഡബ്ലിനില്‍ ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് Clondalkin-ലെ St. Cuthbert’s Park-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹം നിലവില്‍ Tallaght Hospital-ല്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

സംഭവത്തെത്തുടര്‍ന്ന് അന്വേഷണത്തിനായി Ballyfermot Garda Station-ല്‍ പ്രത്യേക റൂം തുറന്നു. ഗാര്‍ഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഏപ്രില്‍ 11 വ്യാഴാഴ്ച രാത്രി ഈ പ്രദേശത്ത് അസ്വാഭാവകമായി എന്തെങ്കിലും കണ്ടവരോ, സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങളോ ലഭിച്ചവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Ballyfermot Garda Station 01 666 7200
Garda Confidential Line 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW