ഡബ്ലിനില്‍ ഫയര്‍ എഞ്ചിനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി ഫയര്‍ ഫൈറ്റര്‍മാര്‍ക്കും, ബസ് ഡ്രൈവര്‍ക്കും പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ലോവര്‍ മൗണ്ട് സ്ട്രീറ്റില്‍ വച്ച് അപകടമുണ്ടായത്.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും, അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
അപകടസമയത്ത് ബസില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW