ഡബ്ലിനിൽ മോട്ടോർ ഗാരേജിൽ തീപിടിത്തം; നിരവധി കാറുകൾ കത്തിനശിച്ചു

By Rose Malayalam Desk

ഡബ്ലിനില്‍ മോട്ടോര്‍ ഗാരേജിന് തീപിടിച്ച് നിരവധി കാറുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വടക്കുപടിഞ്ഞാറന്‍ ഡബ്ലിനിലെ Ballycoolin-ലുള്ള Dean Motors എന്ന സ്ഥാപനത്തില്‍ തീപടര്‍ന്നത്.

11 മണിയോടെ ഉണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ ആറ് യൂണിറ്റുകളും, ഗാര്‍ഡയും സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തി.

കട്ടിയില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികളോട് വാതിലുകളും, ജനലുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാറ്റ് കാരണം പുക പലയിടത്തേയ്ക്കും പരക്കാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടായിരുന്നു ഇത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW