കൗണ്ടി ഡബ്ലിനിലെ Balinteer-ല്‍ വീടിന് തീപിടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാര്‍ച്ച് 20-ന് പുലര്‍ച്ചെ 1.30-ഓടെയായിരുന്നു പ്രദേശത്തെ ഒരു വീട്ടില്‍ തീപടരുകയും, ഗാര്‍ഡയും, ഫയര്‍ സര്‍വീസും സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും വീടിന് കാര്യമായ നാശനഷ്ടം ഉണ്ടായിരുന്നു. വീടിന് മുൻഭാഗത്ത് നിന്നായിരുന്നു തീപിടിത്തം ആരംഭിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്തിവന്ന ഗാര്‍ഡ ബുധനാഴ്ചയാണ് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തത്. ഒപ്പം രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ആളെ ഇന്ന് Dun Laoghaire ജില്ലാ കോടതിയില്‍ ഹാജരാക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW