ഡബ്ലിനിൽ വീടിന് തീവെപ്പ്, സ്ത്രീക്ക് നേരെ ആക്രമണം; അന്വേഷണമാരംഭിച്ച് ഗാർഡ

By Rose Malayalam Desk

ഡബ്ലിനില്‍ വീടിന് തീവയ്ക്കുകയും, സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഞായറാഴ്ച പുലര്‍ച്ചെ 4.30-ന് നോര്‍ത്ത് ഡബ്ലിനിലെ Mulhuddart-ലുള്ള Parslickstown Court-ലാണ് സംഭവം.

ഇവിടെ ഒരു വീടിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും, തീയണയ്ക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ ഇവിടെ ഒരു സ്ത്രീക്ക് നേരെ ആക്രമണമുണ്ടായതായും, 50-ലേറെ പ്രായമുള്ള ഇവരെ Connolly Hospital-ലേയ്ക്ക് മാറ്റിയതായും ഗാര്‍ഡ അറിയിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

തീവെപ്പിനെ തുടര്‍ന്ന് വീടിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായതായി പറഞ്ഞ ഗാര്‍ഡ, സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവര്‍ തങ്ങളുമായി പങ്കുവയ്ക്കണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Blanchardstown Garda Station at 01 666 7000
Garda Confidential Line at 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW