പടിഞ്ഞാറന്‍ ഡബ്ലിനില്‍ വാഹനത്തില്‍ സ്‌ഫോടകവസ്തുക്കളുമായി ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം Ronanstown-ല്‍ ഗാര്‍ഡ ഒരു വാന്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് നാല് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്.
ആര്‍മി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടകവസ്തുക്കള്‍ സുരക്ഷിതമായി നീക്കം ചെയ്തു.
തുടര്‍പരിശോധനയില്‍ ഒരു സ്‌ക്രാംബ്ലര്‍ ബൈക്കും, ചെറിയ അളവിലുള്ള കഞ്ചാവും ഗാര്‍ഡ കണ്ടെടുത്തിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW