ഡബ്ലിനിൽ 14 മോഷണങ്ങൾ നടത്തിയ 2 പേർ പിടിയിൽ

By Rose Malayalam Desk

ഡബ്ലിനില്‍ 14 മോഷണങ്ങള്‍ നടത്തിയ രണ്ട് പേരെ പിടികൂടി ഗാര്‍ഡ. കഴിഞ്ഞ വര്‍ഷമാണ് ഡബ്ലിനില്‍ വീടുകള്‍, വാഹനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് മോഷണങ്ങളും, കൊള്ളകളും നടന്നത്. ഏകദേശം 40,000 യൂറോയിലധികം വിലവരുന്ന പവര്‍ ടൂളുകള്‍ മോഷ്ടിക്കപ്പെട്ടതായി കണക്കാക്കുന്നു.

20-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 50-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയുമാണ് മോഷണങ്ങളുമായി ബന്ധപ്പെട്ട് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇവരെ നോര്‍ത്ത് ഡബ്ലിനിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW