ഡബ്ലിനില്‍ അനധികൃത ഗുളികകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഒരു കാറില്‍ നിന്നും 10,000-ലധികം Zopiclone, Alprazolam എന്നീ ഗുളികള്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 20,000 യൂറോ വിലവരും.
ഇതുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് നടത്തിയ തുടര്‍പരിശോധനയിലാണ് 1.93 മില്യണ്‍ യൂറോയോളം വിലവരുന്ന ഏകദേശം 965,000 ഗുളികള്‍ കൂടി കണ്ടെത്തിയത്. പിന്നീട് ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടത്തിയ പരിശോധനയില്‍ 26,000 യൂറോ വിലവരുന്ന 13,000 ഗുളികളും പിടിച്ചെടുത്തു.
പരിശോധനകളില്‍ ആകെ 1,976,000 യൂറോയുടെ അനധികൃത ഗുളികകളും, കണക്കില്‍ പെടാത്ത 4,500-ഓളം യൂറോ പണവും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായത് രണ്ട് പുരുഷന്മാരാണ്. Operation Citizen-ന്റെ ഭാഗമായായിരുന്നു പരിശോധനകള്‍.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW