ബുധനാഴ്ച രാത്രി ഡബ്ലിൻ ടെമ്പിൾ ബാറിൽ നടന്ന ആക്രമണത്തിൽ ഇരയായയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ഗാർഡ. പ്രായം വ്യക്തമായി പറയാൻ കഴിയാത്ത ഇദ്ദേഹം നിലവിൽ ബ്യൂമോണ്ട് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ വലതു കൈത്തണ്ടയുടെ ഉള്ളിൽ നീലയും വെള്ളയും നിറമുള്ള പതാകയും “സംഗീതമാണ് ജീവിതം” എന്നർത്ഥം വരുന്ന “സിയോൾ ഈസ് ബീത്ത” എന്ന വാക്കുകളും പച്ചകുത്തിയിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ 12.30-ഓടെ ഡബ്ലിൻ 2-ലെ കോപ്പ് സ്ട്രീറ്റിലാണ് ആക്രമണം നടന്നത്.
ഫെബ്രുവരി 18 ബുധനാഴ്ച്ച പുലർച്ചെ 1 മണി മുതൽ കോപ്പ് സ്ട്രീറ്റ് പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് സാക്ഷികൾ ആയിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കൈയിൽ അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിൽ സിസിടിവി, ഡാഷ് ക്യാമറ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിലോ
പിയേഴ്‌സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ 01 666 9000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണം എന്ന് ഗാർഡ അഭ്യർത്ഥിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഗാർഡ കൂട്ടിച്ചേർത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW