Dublin Port-ല്‍ 40 കിലോഗ്രാം കൊക്കെയ്‌നുമായി ഒരാള്‍ പിടിയില്‍. ഞായറാഴ്ചയാണ് റവന്യൂവിന്റെ പരിശോധനയില്‍ 2.8 മില്യണ്‍ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരവുമായി 50-ലേറെ പ്രായമുള്ള പുരുഷന്‍ പിടിയിലായത്. തുടര്‍ന്ന് ഗാര്‍ഡ എത്തി അറസ്റ്റ് രേഖപ്പെടുത്തി.
ഒരു ലോറിയുടെ പിന്നിലെ ക്യാരിയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഫ്രാന്‍സില്‍ നിന്നുമാണ് ലോറി ഡബ്ലിനിലെത്തിയത്. പിടിയാലായ ആളെ ചോദ്യം ചെയ്യുകയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW