2020 മുതൽ പ്രവർത്തനം നിർത്തിയിരുന്ന 42 ഏക്കർ വിസ്തൃതിയിലുള്ള ഡബ്ലിൻ വിമാനത്താവളത്തിലെ കാർ പാർക്ക് അടുത്ത വർഷം മാർച്ച് 10-ന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
6,100 ഓളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്ന ഈ കേന്ദ്രം APCOA എന്ന യൂറോപ്പിലെ പ്രമുഖ പാർക്കിംഗ് സേവന കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്. “പാർക്ക്2ട്രാവൽ” ബ്രാൻഡിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഈ കാർ പാർക്ക്, ഡബ്ലിൻ വിമാനത്താവാളിലെ ടെർമിനലിൽ നിന്ന് 1.5 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ ബസ് സേവനം നൽകും.
APCOA വിവിധ രാജ്യങ്ങളിലെ നിരവധി പ്രധാന വിമാനത്താവളങ്ങളിൽ പാർക്കിംഗ് സേവനങ്ങൾ കൈകാര്യം ചെയ്യുന്നു. ജർമനിയിലെ ബർലിൻ ബ്രാൻഡൻബർഗ്, ഡുസെൽഡോർഫ്, സ്റ്റുട്ട്ഗാർട്ട് വിമാനത്താവളങ്ങൾ, ഇറ്റലിയിലെ മിലാൻ ബെർഗാമോ, മിലാൻ മാൽപൻസ, മിലാൻ ലിനാറ്റെ, നോർവെയിലെ എവിനോർ നിയന്ത്രിക്കുന്ന വിമാനത്താവളങ്ങൾ, ബ്രിട്ടനിലെ ലണ്ടൻ ഹീത്രോ, അബർഡീൻ, സൗത്താംപ്ടൺ, ലൂട്ടൺ വിമാനത്താവളങ്ങൾ എന്നിവയെല്ലാം APCOAയുടെ നിയന്ത്രണത്തിലാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW