ഡബ്ലിന്‍ സിറ്റിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്ന സംഭവങ്ങള്‍ 67% വര്‍ദ്ധിച്ചതായി ഗാര്‍ഡ. ഇത്തരക്കാരെ പിടികൂടാനായി ഗാര്‍ഡ പൊലീസിങ് ശക്തമാക്കിയതാണ് ഇതിന് കാരണം.
മാര്‍ച്ച് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കാലയളവില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നതിന് പിടിക്കപ്പെടുന്നത് 18%, മദ്യപിച്ച് വാഹനമോടിക്കുന്നത് 67%, മയക്കുമരുന്ന് വിതരണം 3%, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെടുന്നത് 30% എന്നിങ്ങനെ വര്‍ദ്ധിച്ചതായും ഗാര്‍ഡയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Dublin City High Visibility Policing Plan-ന്റെ ഭാഗമായി Dublin’s Docklands-ല്‍ Pop-Up clinics സ്ഥാപിച്ചത് അടക്കമുള്ള നടപടികളാണ് നിമലംഘകരെ കൂടുതലായി പിടികൂടാന്‍ സഹായകരമായതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ Cliona Richardson പറഞ്ഞു. ഈ ക്ലിനിക്കുകള്‍ വഴി എളുപ്പത്തില്‍ ഗാര്‍ഡയുമായി പൊതുജനത്തിന് ബന്ധപ്പെടാന്‍ സാധിക്കും. പൊലീസ് നിരീക്ഷണം വിപുലപ്പെടുത്തിയത് വലിയ ഗുണം ചെയ്തുവെന്നാണ് ആദ്യ ആറ് മാസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നും Richardson കൂട്ടിച്ചേര്‍ത്തു.
ആറ് മാസത്തിനിടെ ആളുകളില്‍ നിന്നുള്ള പിടിച്ചുപറി 30%, ആളുകളില്‍ നിന്നുള്ള മോഷണം 28%, സ്ഥാപനങ്ങളിലെ കൊള്ള 9%, ഭിക്ഷാടനം 57%, ചെറിയ അക്രമസംഭവങ്ങള്‍ 4%, പരിക്ക് പറ്റുന്ന രീതിയിലുള്ള അക്രമങ്ങള്‍ 17% എന്നിങ്ങനെ വര്‍ദ്ധിച്ചു. 3,750-ധികം അറസ്റ്റുകള്‍, 8,000-ലധികം ചാര്‍ജ്ജുകള്‍/സമന്‍സുകള്‍ നല്‍കല്‍ എന്നിവയും ഈ കാലയളവിനിടെ ഉണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതല്ല, മറിച്ച് നിരീക്ഷണം ശക്തമാക്കിയതിലൂടെ കുറ്റം ചെയ്യുന്നത് പിടിക്കപ്പെടുന്നത് വര്‍ദ്ധിച്ചു എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത് എന്നും ഗാര്‍ഡ പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW