ഡബ്ലിൻ സിറ്റി കൗൺസിലിന്റെ വാഹനം മോഷ്ടിച്ച് കടക്കവേ റെയിൽവേ ബാരിയറിൽ ഇടിച്ച് അപകടം

By Rose Malayalam Desk

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വാന്‍ മോഷ്ടിച്ച് ഓടിച്ചുപോകവേ റെയില്‍വേ ബാരിയിറിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മാലിന്യം ശേഖരിക്കുന്ന കൗണ്‍സില്‍ വാന്‍ Parliament Street-ല്‍ നിന്നും മോഷണം പോയത്. വാഹനത്തില്‍ നിന്നും കൗണ്‍സില്‍ ജീവനക്കാരന്‍ മാലിന്യം പുറന്തള്ളുന്നതിനിടെയായിരുന്നു മോഷണം.

തുടര്‍ന്ന് 5.30-ഓടെ Ormond Quay-യില്‍ വച്ച് ഗാര്‍ഡ വാഹനത്തിന് കൈ കാണിച്ചെങ്കിലും ഓടിച്ചയാള്‍ നിര്‍ത്തിയില്ല. ഇതോടെ വാഹനം മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ ഗാര്‍ഡ നിരീക്ഷണം നടത്തിവരുന്നതിനിടെ Sutton-ലെ ലെവല്‍ ക്രോസിന് സമീപമുള്ള ബാരിയറില്‍ ഇടിക്കുകയായിരുന്നു. വലിയ ഗതാഗതക്കുരുക്കിനും, ഡാര്‍ട്ട് സര്‍വീസ് തടസപ്പെടാനും ഇത് കാരണമായി.

വാഹനം ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW