ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിൻ സെൻട്രൽ, ഗോൾവേ വെസ്റ്റ് ഉപതെരഞ്ഞെടുപ്പുകൾ മെയ് 22-ന്; സ്ഥാനാർത്ഥികൾ ആരെല്ലാം? ക്രിമിനൽ സംഘത്തലവൻ ജെറി ഹച്ച് മത്സരിക്കുമോ?

ഡബ്ലിന്‍ സെന്‍ട്രല്‍, ഗോള്‍വേ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ മെയ് മാസത്തില്‍ നടക്കും. നിലവില്‍ മെയ് 22 വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് ദിനമായി കണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതോടെ പാര്‍ലമെന്റില്‍ (Dáil) രണ്ട് ടിഡിമാര്‍ കൂടിയെത്തും.

നവംബറില്‍ കാതറിന്‍ കോനലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോള്‍വേ വെസ്റ്റ് സീറ്റില്‍ ഒഴിവ് വന്നത്. Fine Gael-ന്റെ പാസ്‌കല്‍ ഡോണഹോ വേള്‍ഡ് ബാങ്കിലെ ഉന്നതപദവി സ്വീകരിക്കാനായ കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞതോടെയാണ് ഡബ്ലിന്‍ സെന്‍ട്രലില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നിരിക്കുന്നത്. പല പാര്‍ട്ടികളും ഇതിനോടകം തന്നെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞതായും, സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയതുമായാണ് വിവരം.

ഡബ്ലിന്‍ സെന്‍ട്രല്‍

ഡബ്ലിന്‍ സെന്‍ട്രലില്‍ നിലവിലെ മേയറായ റേ മക്ആഡം ഭരണകക്ഷിയായ Fine Gael-നായി മത്സരിച്ചേക്കും. അതേസമയം പാര്‍ട്ടി കൗണ്‍സിലറായ ഗേയ് റാല്‍ഫും മത്സരിക്കാന്‍ സന്നദ്ധത കാണിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആളെ മത്സരിപ്പിക്കാന്‍ സാധിക്കാതെ വന്ന Fianna Fail-ന് ഈ ഉപതെരഞ്ഞെടുപ്പ് പ്രധാനമാണ്. പാര്‍ട്ടി നേതാവായ മീഹോള്‍ മാര്‍ട്ടിന് അണികള്‍ക്കിടയില്‍ നഷ്ടപ്പെട്ട പ്രീതി വീണ്ടെടുക്കാനുള്ള അവസരവുമാണ് ഈ ഉപതെരഞ്ഞെടുപ്പ്. എന്നാല്‍ 2011 മുതല്‍ Fianna Fail-ന് ഡബ്ലിന്‍ സെന്‍ട്രലില്‍ നിന്നും ഒരു ടിഡിയെ വിജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്ന സത്യം പാര്‍ട്ടിക്ക് ശുഭസൂചനയല്ല. അവസാനമായി ബെര്‍ട്ടി ആഹേണ്‍ ആണ് ഈ മണ്ഡലത്തില്‍ നിന്നും ടിഡിയായ Fianna Fail സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ നിന്നും ഇത്തവണ സെനറ്ററായ മേരി ഫിറ്റ്‌സ്പാട്രിക്ക് അല്ലെങ്കില്‍ പാര്‍ട്ടിയുടെ മണ്ഡലത്തിലെ ഏക കൗണ്‍സിലറായ ഡബ്ലിന്‍ ഡെപ്യൂട്ടി മേയര്‍ ജോണ്‍ സ്റ്റീവന്‍സ് എന്നിവരില്‍ ഒരാള്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജാനറ്റ് ഹോര്‍ണറാണ് ഇവിടെ ഗ്രീന്‍ പാര്‍ട്ടിക്കായി ജനവിധി തേടുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ഗ്രീന്‍ പാര്‍ട്ടിക്ക് മറ്റൊരു അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഇതിന് മുന്നത്തെ തെരഞ്ഞെടുപ്പില്‍ 12 ടിഡിമാര്‍ എന്ന റെക്കോര്‍ഡുമായി പാര്‍ലമെന്റില്‍ പ്രബലവിഭാഗമായിരുന്ന പാര്‍ട്ടിക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റോഡെറിക് ഒ’ഗോര്‍മനെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ.

പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് വേണ്ടി ഡബ്ലിന്‍ സെന്‍ട്രലില്‍ നിന്നും Janice Boylan, Séamas McGrattan എന്നിവരില്‍ ഒരാള്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. സ്‌കോളിയോസിസ് സര്‍ജറിക്കായി മൂന്ന് വര്‍ഷം കാത്തിരുന്ന ശേഷം മരണത്തിന് കീഴടങ്ങിയ Harvey Morrison Sherratt-ന്റെ മാതാവായ Gillian Morrison ഇവിടെ Sinn Fein സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ഡാനിയല്‍ എന്നിസിനെയാണ് ഇവിടെ മത്സരിപ്പിക്കാനുദ്ദേശിക്കുന്നത്. നോര്‍ത്ത് ഇന്നര്‍ സിറ്റി കൗണ്‍സിലറാണ് അദ്ദേഹം. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിനായി Eoghan Ó Ceannabháin ആണ് ഇത്തവണ ഡബ്ലിന്‍ സെന്‍ട്രലില്‍ രംഗത്തിറങ്ങുക. അവാര്‍ഡ് ജേതാവായ ഗായകനും, ഗാനരചയിതാവും കൂടിയാണ് പ്രാദേശിക ഐറിഷ് ഭാഷ സംസാരിക്കുന്ന അദ്ദേഹം. ഇയാന്‍ നോയല്‍ സ്മിത്ത് ആണ് ഇവിടുത്തെ Aontú സ്ഥാനാര്‍ത്ഥി.

അതേസമയം ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ച് ഡബ്ലിന്‍ സെന്‍ട്രലില്‍ നിന്നും ജനവിധി തേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്കാണ് ഹച്ചിന് ഇവിടെ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ പോയത്. എന്നാല്‍ താന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിക്കുമെന്ന് ഹച്ച് അന്ന് പ്രതികരിച്ചിരുന്നു.

ഗോള്‍വേ വെസ്റ്റ്

ഗോള്‍വേ വെസ്റ്റില്‍ Fine Gael സെനറ്റര്‍ ഷോണ്‍ കൈനിന് സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യതയുണ്ട്. കൗണ്‍സിലറായ എഡ്ഡി ഹോറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു.

ഗോള്‍വേ വെസ്റ്റില്‍ Fianna Fail-നായി കൗണ്‍സിലര്‍ കിലിയന്‍ കീന്‍, കൗണ്‍സിലര്‍ മാര്‍ട്ടീന്‍ ലീ, കൗണ്‍സിലര്‍ അലന്‍ ഷീവേഴ്‌സ് എന്നിവരില്‍ ഒരാളാണ് പരിഗണിക്കപ്പെടുന്നത്.

ലേബര്‍ പാര്‍ട്ടി, ഗോള്‍വേ വെസ്റ്റിലെ സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ ഹെലന്‍ ഓഗ്ബുവിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 2024-ല്‍ കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് വിജയിച്ചതോടെ ഗോള്‍വേ സിറ്റി കൗണ്‍സിലില്‍ എത്തുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായി മാറിയിരുന്നു ഓഗ്ബു.

ഇവിടുത്തെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് സ്ഥാനാര്‍ത്ഥി Míde Nic Fhionnlaoich ആണ്. മറ്റൊരു ചെറുപാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ടിനായി ഗോള്‍വേ വെസ്റ്റില്‍ നിന്നും ജനവിധി തേടുന്നത് കൗണ്‍സിലറും, മുന്‍ Fianna Fail അംഗവുമായിരുന്ന നോയല്‍ തോമസ് ആണ്. Aontú-വിനായി Orla Nugent-ന്റും ഇവിടെ മത്സരിക്കും. ഗോള്‍വേ വെസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിയാല്‍ മര്‍ഫി ആണ്.

ഫെബ്രുവരി 12 ആണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW