ഡബ്ലിനിലെ സ്‌കൂളിന് മുന്നില്‍ ഇക്കഴിഞ്ഞ നവംബറില്‍ കത്തിക്കുത്തേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ ധനസമാഹരണ പേജിലാണ് കുട്ടിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ചത്.
വടക്കന്‍ ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ വച്ചാണ് അഞ്ച് വയസുകാരിക്കും, മറ്റ് രണ്ട് കുട്ടികള്‍ക്കും, കെയററായ സ്ത്രീക്കും അക്രമിയുടെ കുത്തേറ്റത്. മറ്റുള്ളവരെല്ലാം വൈകാതെ ആശുപത്രി വിട്ടെങ്കിലും നെഞ്ചില്‍ കുത്തേറ്റ അഞ്ച് വയസുകാരിയെ ഈയിടെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
കുട്ടിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നതെന്നും, വൈകാതെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
സംഭവത്തില്‍ 50 വയസുകാരനായ Riad Bouchaker എന്ന അക്രമിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണം നടന്ന ശേഷം അക്രമി കുടിയേറ്റക്കാരനാണെന്നാരോപിച്ച് തീവ്രവലതുപക്ഷവാദികള്‍ നഗരത്തില്‍ കലാപം അഴിച്ചുവിടുകയും ചെയ്തിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW