ഡബ്ലിനിലെ Bluebell-ല്‍ നടന്ന വെടിവെപ്പില്‍ കൗമാരക്കാരന് പരിക്ക്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് Dublin 8-ലെ ഒരു വീടിന് മുന്നില്‍ വെടിവെപ്പ് നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ St James’s Hospital-ല്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു:
Kilmainham Garda Station – 01 666 9700
Garda Confidential Line – 1800 666 111
Bluebell-ല്‍ നടന്ന അക്രമസംഭവം പ്രദേശത്തെ സമൂഹത്തിന് മുഴുവന്‍ നേരെയാണെന്ന് കൗണ്‍സിലറായ Daithí Doolan പ്രതികരിച്ചു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും, ഇതിലുള്‍പ്പെട്ടവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW