തുള്ളാമോർ: തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ഡേയും, പുതിയ ഭരണ സമിതിയുടെ സത്യപ്രതിഞ്ജയും ഒപ്പം അസോസിയേഷന്റെ ലോഗോ, വെബ്സൈറ്റ് ഉദ്ഘാടനവും പ്രൗഢഗംഭീരമായ സദസിൽ നടക്കുകയുണ്ടായി. സെന്റ് മേരീസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഓഫാലി കൗണ്ടി കൌൺസിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ മിസ് ബ്രിഡീയും, മിസ് ക്ലെയറും പങ്കെടുത്ത സദസിൽ പ്രസിഡന്റായി ശ്രീ. സൈമൺ ജെയിംസിനെയും, വൈസ്പ്രസിഡന്റായി ശ്രീ. ജെയ്‌സ് കുര്യൻ, സെക്രട്ടറിയായി ശ്രീമതി. ദിവ്യ നായർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ. എൽദോസ് ജോർജ്, ട്രഷററായി ശ്രീ. അനിമോൻ ചാക്കോ, പി.ആർ. ആയി ശ്രീ. എമിൽ ജോയി എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. പി.അനൂപ്, ശ്രീമതി. ദൃശ്യ ശശികുമാർ , ശ്രീമതി. റൂബി മാത്യു എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യയുടെ ദേശസ്നേഹം വിളിച്ചോതുന്ന വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് ദൃശ്യ മിഴിവേകി.
വെബ്സൈറ്റ്:http://www.tullamoreindians.com
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW