ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും ‘ഓൺലൈൻ കഴുകന്മാ’രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

അയര്‍ലണ്ടിലെ 8-12 പ്രായക്കാരായ ഭൂരിപക്ഷം കുട്ടികളും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനിലെ അപരിതരായവരുടെ കുരുക്കിലും, അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളിലും ചെന്നുപെടാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ 3,300 കുട്ടികള്‍, 1,700 രക്ഷിതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ സേഫ്റ്റി ചാരിറ്റിയായ ‘സൈബര്‍ സേഫ് കിഡ്‌സ്’ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തല്‍.

പഠനത്തില്‍ പങ്കെടുത്തവരില്‍ തങ്ങള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നു എന്ന് തങ്ങളുടെ രക്ഷിതാക്കള്‍ക്ക് അറിയാമെന്നും, അത് നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും വെളിപ്പെടുത്തിയത് 39% കുട്ടികളാണ്. അതായത് ബാക്കി 41% കുട്ടികളും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനിലെ കഴുകന്മാര്‍ക്ക് ഇരകളാകാം എന്നര്‍ത്ഥം. അതുപോലെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം ഇവര്‍ക്ക് സുലഭമായി ലഭിക്കാനും സാധ്യതയുണ്ട്. അതിനൊപ്പം തന്നെ ഈ പ്രായത്തിലുള്ള 93% കുട്ടികളും ഗെയിമിങ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് എന്നും ഓര്‍മ്മിക്കുമ്പോഴാണ് വിഷയത്തിന്റെ തീവ്രത മനസിലാകുക.

2025 ജൂലൈ മുതല്‍ രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 13 ആക്കി ഐറിഷ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇപ്പോഴും 8-12 പ്രായക്കാരായ 69% കുട്ടികള്‍ക്കും നിയമപരമായി 13 വയസ് തികഞ്ഞാല്‍ മാത്രം അക്കൗണ്ട് എടുക്കാവുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെങ്കിലും അക്കൗണ്ട് ഉണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. 12 വയസുകാരുടെ മാത്രം കാര്യമെടുത്താന്‍ ഇത് 79% ആയി ഉയരും.

സര്‍വേയില്‍ പങ്കെടുത്ത 17% കുട്ടികളും തങ്ങളുടെ അക്കൗണ്ടില്‍ തങ്ങള്‍ക്കറിയാത്ത സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ഫോളോവേഴ്‌സ് ഉണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 21% കുട്ടികളാകട്ടെ ആര്‍ക്കും കാണാന്‍ പറ്റുന്ന തരത്തില്‍ തങ്ങളുടെ അക്കൗണ്ട് ‘പബ്ലിക്’ ആക്കി വച്ചിരിക്കുകയുമാണ്. 31% കുട്ടികളും തങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഓണ്‍ലൈനിലെ അപകടങ്ങളെ പറ്റി പല കുട്ടികള്‍ക്കും കാര്യമായ അറിവില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. അതുപോലെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നു എന്ന് പരിശോധിക്കുന്നതില്‍ പിന്നോട്ടാണ് എന്നും പഠനം വ്യക്തമാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW