ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

നോറോവൈറസ് പടരുന്നു; സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ

നോറോവൈറസ് പടരുന്ന സാഹചര്യത്തിൽ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) സന്ദർശകർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ. വ്യാഴാഴ്ച വൈകുന്നേരം മുതൽ, പ്രത്യേക പരിഗണന അർഹിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ സന്ദർശനം അനുവദിക്കൂവെന്ന് ആശുപത്രി അറിയിച്ചു. സന്ദർശകർ ആശുപത്രിയുടെ സ്വിച്ച് ബോർഡ് നമ്പറായ 021 492 2000-ൽ ബന്ധപ്പെട്ട് ബന്ധപ്പെട്ട വാർഡിൽ നിന്നുള്ള നിർദ്ദേശങ്ങൾ തേടേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

ആശുപത്രിയിൽ ‘നോറോവൈറസ്’ (Norovirus) ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.  ഈ വൈറസ് വളരെ വേഗത്തിലും എളുപ്പത്തിലും പടരാൻ സാധ്യതയുള്ളതാണെന്നും, അതിനാൽ ആശുപത്രിയിൽ വൈറസ് വ്യാപനം തടയുന്നതിനും രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് ഈ നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കം ചെയ്യുമെന്നും, വാർഡുകളിൽ നിലവിലുള്ള അണുബാധ നിയന്ത്രണ നടപടികൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടണ്ട്.

വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന ഒരു വൈറസാണ് നോറോവൈറസ്. അയർലണ്ടിൽ സാധാരണയായി കണ്ടുവരുന്ന ഈ രോഗത്തെ ‘വിന്റർ വൊമിറ്റിംഗ് ബഗ്’ എന്നും വിളിക്കാറുണ്ട്. ശീതകാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും വർഷത്തിൽ ഏത് സമയത്തും ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: https://www2.hse.ie/conditions/norovirus/

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW