നോർത്തേൺ അയർലണ്ടിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം: മലയാളി അറസ്റ്റിൽ

By Rose Malayalam Desk

നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റ‌ിൽ.  ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മ‌ാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റു.

അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, ഒക്ടോബർ 22-ന് വിചാരണ തുടരും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW