ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ…; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ:

അയര്‍ലണ്ടില്‍ ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് എത്രത്തോളം സാധാരണമാണെന്ന് വ്യക്തമാക്കി സെന്റ് പാട്രിക്‌സ് ഡേ വീക്കെന്‍ഡിലെ ഗാര്‍ഡയുടെ റോഡ് സുരക്ഷാ പരിശോധനാ കാംപെയിന്‍. ഓരോ മണിക്കൂറും രണ്ട് പേര്‍ വീതം എന്ന നിലയിലാണ് ലഹരി ഉപയോഗത്തിന് ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ടത്. മാര്‍ച്ച് 12-ന് കാംപെയിന്‍ ആരംഭിച്ച ശേഷം ആകെ 188 പേര്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടതായും ഗാര്‍ഡ അറിയിച്ചു. അഞ്ച് ദിവസം നീണ്ട പ്രത്യേക പരിശോധനാ കാംപെയിന്‍ ഇന്ന് രാവിലെ 7 മണിക്കാണ് അവസാനിച്ചത്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് പരിശോധനകള്‍ക്കിടെ 4,250 ഡ്രൈവര്‍മാര്‍ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടു എന്നതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. രാജ്യത്ത് റോഡപകട മരണങ്ങള്‍ വളരെയധികം ഉയര്‍ന്നിട്ടും, അധികൃതരുടെ അഭ്യര്‍ത്ഥനകളും, മുന്നറിയിപ്പുകളും അവഗണിച്ച് ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നത് തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 450 പേര്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനോ, സീറ്റ് ബെല്‍റ്റ് ഇടാത്തതിനോ പിടിയിലായിട്ടുമുണ്ട്.

അതേസമയം ഈ വര്‍ഷം ഇതുവരെ 38 പേരാണ് രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW