യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്കുകള്‍ വീണ്ടും കുറച്ചു. ഈ വര്‍ഷം ഇത് നാലാം തവണയാണ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത്. 0.25 ശതമാനം ആണ് പലിശനിരക്കിൽ കുറവ് വരുത്തിയത്.
ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും പുതിയ അമേരിക്കൻ വ്യാപാര യുദ്ധ ഭീഷണിയും വളർച്ചയെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് ബാങ്ക് പലിശനിരക്കിൽ വീണ്ടും ഇളവുകള്‍ വരുത്തിയത്.
ആഗോള സാമ്പത്തിക ദൗർബല്യം നേരിടാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
2025 ന്‍റെ തുടക്കത്തില്‍ ഇന്ഫ്ലെഷന്‍ 2% എന്ന ലക്ഷ്യത്തിൽ എത്തുമെന്നും, കൂടാതെ സാമ്പത്തിക വളർച്ച തുടർന്നും മന്ദഗതിയിലായിരിക്കും എന്നാണു യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രതീക്ഷിച്ചതുപോലെ ഡെപ്പോസിറ്റ് നിരക്ക് 3.25% ൽ നിന്ന് 3% ആയി കുറയ്ക്കുകയാണെന്ന് ബാങ്ക് അറിയിച്ചു.
യൂറോപ്യൻ സെൻട്രൽ ബാങ്ക് ഇടകാലത്തേക്കുള്ള വളർച്ചാ പ്രതീക്ഷകളും ഇന്ഫ്ലെഷന്‍ നിരക്കുകളും താഴ്ത്തിയതായി അറിയിച്ചു.
2024-ൽ യൂറോ മേഖലയുടെ സമ്പദ്‌വ്യവസ്ഥ 0.7% മാത്രം വളരുമെന്ന് ഇപ്പോഴത്തെ നിഗമനം, സെപ്റ്റംബറിൽ ഇത് 0.8% വളർച്ച പ്രാപിക്കും എന്നാണ് പ്രവചിച്ചിരുന്നത്. 2025-ൽ സമ്പദ്‌വ്യവസ്ഥ 1.1% വളർച്ചയും 2026-ൽ ഇത് 1.4% വളർച്ചയുമാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
2024-ലെ ഇന്ഫ്ലെഷന്‍ നിരക്ക് 2.4% ആയിരിക്കുമെന്നും, 2025-ൽ ഇത് 2.1% ആയി കുറയും എന്നാണ് പ്രവചിക്കുന്നത്. രണ്ട് വർഷങ്ങളിലും 0.1 ശതമാനപ്പെട്ടുവിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പലിശനിരക്കിലെ കുറവ് വായ്പ എടുക്കുന്നവര്‍ക്ക് ഗുണകരമാകുമ്പോള്‍, നിക്ഷേപകരുടെ വരുമാനത്തിൽ ഇത് കുറവ് വരുത്തുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW