പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ 3.4% കുറവ്; ഹോൾസെയിൽ വില കൂടിയാലും ബിൽ തുക കൂടില്ലെന്ന് Yuno Energy

By Rose Malayalam Desk

പുതിയ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രഖ്യാപനവുമായി വിതരണ കമ്പനിയായ Yuno Energy. 3.4% കുറവാണ് ബില്ലില്‍ ഉണ്ടാകുകയെന്ന് കമ്പനി വ്യക്തമാക്കി. ഇത് ഇന്നലെ (തിങ്കള്‍) മുതല്‍ നിലവില്‍ വന്നിട്ടുണ്ട്.

ഒപ്പം ഈ നിരക്ക് അടുത്ത 12 മാസത്തേയ്ക്ക് തുടരുമെന്നും, വൈദ്യുതിയുടെ ഹോള്‍സെയില്‍ വില വര്‍ദ്ധിച്ചാലും ബില്‍ തുക വര്‍ദ്ധിക്കില്ലെന്നും കമ്പനി പ്രത്യേകം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് Yuno Energy പ്രവര്‍ത്തനമാരംഭിച്ചത്.

അയര്‍ലണ്ടിലെ മറ്റ് പല ഊര്‍ജ്ജ കമ്പനികളും ഈയിടെയായി വൈദ്യുതി, ഗ്യാസ് വില കുറച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW