പൊതു തിരഞ്ഞെടുപ്പിന് ശേഷം  ആദ്യ പാർലമെന്ററി യോഗങ്ങൾ ചേരാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍

By Rose Malayalam Desk

2024 പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ പാർലമെന്ററി യോഗങ്ങള്‍  ഇന്ന് മൂന്നു പ്രമുഖ രാഷ്ട്രീയ കക്ഷികൾ ചേരും.

Fianna Fáil, Sinn Féin, Fine Gael എന്നീ പാർട്ടികളുടെ പ്രത്യേക യോഗങ്ങൾ പുതിയ സഖ്യ സർക്കാറിന്റെ ചർച്ചകൾക്ക് തുടക്കമാകും

പുതിയ സർക്കാർ രൂപീകരണ ശ്രമങ്ങൾ ഊർജിതമായി തുടരുമ്പോഴും Fianna Fáil, Fine Gael കഷികള്‍ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവരോടൊപ്പം വേറെ ഏതൊക്കെ പാര്‍ട്ടികള്‍ ചേരും എന്നത് ഇപ്പോഴും വ്യക്തമല്ല.

വെള്ളിയാഴ്ച നടത്തിയ പൊതുതെരഞ്ഞെടുപ്പിന് ശേഷം 174 സീറ്റുകളിലെയും അന്തിമ ഫലങ്ങള്‍ അനുസരിച്ച് Fianna Fáil ന് 48 TDs, Sinn Féin 39, Fine Gael  38, സ്വതന്ത്രർ 16, ലേബർ പാര്‍ട്ടി  11, സോഷ്യൽ ഡെമോക്രാറ്റുകൾ 11, PBP-സോളിഡാരിറ്റി 3, Aontú 2, ഇൻഡിപെൻഡന്റ് അയർലണ്ട് 4, ഗ്രീൻ പാർട്ടി 1, 100% റെഡ്രസ്സ് പാർട്ടിക്ക് 1 സീറ്റ് ലഭിച്ചു.

ഇതിനിടെ, സോഷ്യൽ ഡെമോക്രാറ്റ് പാര്‍ട്ടി ഇന്നലെ ഓൺലൈൻ പാർലമെന്ററി യോഗം നടത്തി, ലേബർ പാര്‍ട്ടി നാളെ  യോഗം സംഘടിപ്പിക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW