പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഡബ്ലിൻകാരന് ആറ് വർഷം തടവ്

By Rose Malayalam Desk

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 66-കാരന് ആറ് വര്‍ഷം തടവ്. ഡബ്ലിനിലെ Raheny സ്വദേശിയായ Edward Cruise ആണ് പലവട്ടം തന്റെ വീട്ടില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിക്ക് ആറ് മുതല്‍ 14 വയസ് വരെ പ്രായമുള്ളപ്പോഴായിരുന്നു സംഭവം.

2009-2017 കാലയളവിലാണ് പ്രതി തന്റെ ബന്ധുവിന്റെ പരിചയത്തിലുള്ള പെണ്‍കുട്ടിയോട് നീചകൃത്യം നടത്തിയത്. Cruise-ന്റെ അടുത്ത ബന്ധുവുമായി നല്ല പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അവരുടെ വീട്ടില്‍ താമസിക്കാന്‍ പോകുമായിരുന്നു. ഇതിനൊപ്പം Cruise-ന്റെ വീടും സന്ദര്‍ശിക്കാന്‍ പോകുന്ന സന്ദര്‍ഭങ്ങളിലാണ് പ്രതി ലൈംഗികപീഡനം നടത്തിവന്നത്.

പീഡനവിവരം പുറത്തുപറയരുതെന്ന് പറഞ്ഞ Cruise, ഒരിക്കല്‍ വീട്ടില്‍ വന്നാല്‍ 5 യൂറോ തരാമെന്നും പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതിരുന്ന പെണ്‍കുട്ടി പിന്നീട് തിരിച്ചറിവ് വന്ന ശേഷം 2020-ലാണ് ഗാര്‍ഡയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്തപ്പോള്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് Cruise വാദിച്ചെങ്കിലും തെളിവുകളുടെ ബലത്തില്‍ സത്യം പുറത്തുവരികയായിരുന്നു. വ്യാഴാഴ്ച നടന്ന വിചാരണയില്‍ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW