കേരളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ക്ക് അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആദരാഞ്ജലികള്‍.
2009 ല്‍ മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ച് വിദ്യാരംഭ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ശ്രീ എംടി ഡബ്ലിനില്‍ എത്തിയത്. ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് അയര്‍ലണ്ടിലെ മലയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചതും, ആ മഹനീയ സാന്നിധ്യം അനുഭവിച്ചറിഞ്ഞതും. ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് രണ്ടാഴ്ച കാലത്തെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം മടങ്ങി പോയത്.
‘മലയാളം’ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വളരെ വേദനാ ജനകമാണ്. മലയാള സാഹിത്യത്തിനും സിനിമയ്ക്കും അമൂല്യ സംഭാവനകള്‍ നല്‍കിയ പ്രിയപ്പെട്ട എംടി ക്ക് മലയാളത്തിന്‍റെ പ്രണാമം. അയര്‍ലണ്ടിലെ മലയാളികളുടെ പേരില്‍ എംടി യുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സംഘടനയുടെ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW