ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഫ്രാൻസിൽ രണ്ട് സ്‌കൂൾ കുട്ടികൾക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം

ഫ്രാന്‍സില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. കിഴക്കന്‍ ഫ്രാന്‍സിലെ Souffelweyersheim-ലാണ് അക്രമി ആറ്, പതിനൊന്ന് വയസുകാരായ രണ്ട് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഇതില്‍ പതിനൊന്നു വയസുകാരിക്ക് സ്‌കൂളിന് സമീപത്ത് വച്ചും, ആറ് വയസുകാരിക്ക് കുറച്ചപ്പുറത്തുള്ള പ്രദേശത്ത് വച്ചുമാണ് ആക്രമണം നേരിട്ടത്.

പ്രതിയായ 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ കത്തി ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെ പ്രതിരോധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

പ്രതിക്ക് ഏതെങ്കിലും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും, നേരത്തെ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലെന്നും പൊലീസ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW