ബെൽഫാസ്റ്റിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കൊലപാതകക്കേസ് പ്രതി രണ്ട് ദിവസത്തിന് ശേഷം പിടിയിൽ

By Rose Malayalam Desk

ബെല്‍ഫാസ്റ്റില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊലപാതകക്കേസ് പ്രതി David McCord-നെ പിടികൂടി. 26 വയസുള്ള Nichola Dickson-നെ കൊലപ്പെടുത്തിയ കേസില്‍ 2004-ല്‍ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

വെള്ളിയാഴ്ച ജയില്‍ ജീവനക്കാരെ വെട്ടിച്ച് ബെല്‍ഫാസ്റ്റിലെ Crumlin Road പ്രദേശത്ത് നിന്നും 54-കാരനായ David McCord രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് താല്‍ക്കാലികമായി ജയിലിന് പുറത്ത് താമസിക്കാനുള്ള ലൈസന്‍സ് അനുവദിച്ചിരിക്കെയായിരുന്നു സംഭവം.

തുടര്‍ന്ന് പൊലീസ് നടത്തിയ ശക്തമായ തിരച്ചിലില്‍ ഞായറാഴ്ച ബെല്‍ഫാസ്റ്റില്‍ വച്ച് തന്നെ ഇയാളെ പിടികൂടി. ഇയാളെ തിരികെ ജയിലില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW