ബ്‌ളാക്ക്‌റോക്കിൽ ക്രിസ്തുമസ് -പുതുവത്സാരാഘോഷം ഡിസംബർ 28 ന് ശനിയാഴ്ച്ച

By Rose Malayalam Desk
ഡബ്ലിന്‍ സിറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവകയുടെ ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ഡിസംബർ 28 ന് ശനിയാഴ്ച്ച നടക്കും .ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിമുതൽ രാത്രി 9 മണിവരെ ബ്ലാക്ക്‌റോക്കിലെ യാണ് ക്രിസ്തുമസ് & ന്യു ഇയർ ആഘോഷം St. Andrew’s Presbyterian Church ഹാളിൽ ആണ് പരിപാടികൾ നടക്കുന്നത് .

വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗാനം , ക്ലാസിക്കൽ ഡാൻസ് , ഫ്യൂഷൻ ഡാൻസ് , നേറ്റിവിറ്റി പ്ലേ , കോമഡി സ്കിറ്റ് , സാന്താ വിസിറ്റ്  തുടങ്ങിയ വിവിധങ്ങളായ കൽപരിപാടികളും ഉണ്ടായിരിക്കും .വിഭവസമർദ്ധമായ ക്രിസ്തുമസ് ഡിന്നറും ആഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.ക്രിസ്തുമസ് ന്യു ഇയർ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ .ഫാ .ബൈജു കണ്ണമ്പിള്ളി , ട്രസ്റ്റിമാരായി സിബി സെബാസ്റ്റ്യന്‍ എന്നിവർ ബിനു ജോസഫ് , എന്നിവർ അറിയിച്ചു .

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW