മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് ഒരുലക്ഷം രൂപ വയനാടിനു വേണ്ടി സംഭാവന ചെയ്ത് അയർലൻഡ് മലയാളിയായ രഞ്ജിത് രാജൻ. മകൾ ഐതിഹ്യയുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്താൻ കരുതി വച്ചിരുന്ന തുകയാണ് രഞ്ജിത് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. മന്ത്രി പി. രാജീവിന് തുക കൈമാറി.
കേരളത്തിൽ അങ്കമാലി സ്വദേശിയായ രഞ്ജിത്ത് കുറച്ചു വർഷങ്ങളായി കോർക്കിലെ Bachelor’s Quay- ലാണ് താമസം. ഭാര്യ സ്മിത രഞ്ജിത്ത്. മൂത്ത മകൾ ആത്മീക രഞ്ജിത്ത്. ക്രാന്തി കോർക്ക് അംഗം കൂടിയാണ് രഞ്ജിത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW