ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഇന്ന് ഏറ്റുവാങ്ങും

യു.കെയിലെ University of Manchester-ന്റെ ഹോണററി ഡോക്ടറേറ്റ് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് ഇന്ന് ഏറ്റുവാങ്ങും. സാഹിത്യം, പൊതുജീവനം എന്നിവയ്ക്ക് ഹിഗ്ഗിന്‍സ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് Honorary Doctorate of Letters honoris causa (excellence in the arts) നല്‍കി ആദരിക്കുന്നത്. University of Manchester ചാന്‍സലറായ നസീര്‍ അഫ്‌സല്‍ ആണ് ഡോക്ടറേറ്റ് സമ്മാനിക്കുക.

ചടങ്ങില്‍ പങ്കെടുക്കാനായി പ്രസഡന്റ് ഹിഗ്ഗിന്‍സ് ഇന്ന് രാവിലെ മാഞ്ചസ്റ്ററിലേയ്ക്ക് പുറപ്പെട്ടു. ഒപ്പം അടുത്ത അഞ്ച് വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ പാഠ്യവിഷയമാക്കുന്ന John Kennedy lecture series എന്ന ലെക്ചര്‍ സീരിസിലെ ആദ്യ ലെക്ചറും ഹിഗ്ഗിന്‍സ് നാളെ നല്‍കും.

ഈ വര്‍ഷം മറ്റ് ഏതാനും അവാര്‍ഡ് സ്വീകരണങ്ങള്‍ കൂടി പ്രസിഡന്റ് ഹിഗ്ഗിന്‍സിന് ഉണ്ട്. ജൂണില്‍ യുനൈറ്റഡ് നേഷന്‍സിന്റെ Food and Agriculture Organisation നല്‍കുന്ന Agricola Medal-ഉം ഹിഗ്ഗിന്‍സ് ഏറ്റുവാങ്ങും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW