അയർലണ്ടിലെ 2024 ടെന്നിസ് ബോൾ ക്രിക്കറ്റ് സീസണ് തുടക്കം കുറിച്ച് കേരള ക്രിക്കറ്റ് ക്ലബ് (KCC)-ന്റെ ആഭിമുഖ്യത്തിൽ ഡബ്ലിനില്‍ വച്ച് നടന്ന മെജോ മെമ്മോറിയൽ KCC ചാംപ്യൻഷിപ് ആതിഥേയരായ KCC കരസ്ഥമാക്കി . വാശിയേറിയ ഫൈനലിൽ KCC, ശക്തരായ AMC-യെ 18 റൺസിന് കീഴ്പ്പെടുത്തി.
അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി ശക്തരായ 16 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്ക് 1001 യൂറോയും KCC മെജോ മെമ്മോറിയൽ ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് 501 യൂറോ കാഷ് പ്രൈസും, KCC എവർ റോളിങ് ട്രോഫിയും നൽകി.



മറ്റ് അവാര്‍ഡുകള്‍:
മാന്‍ ഓഫ് ദി മാച്ച് – Sumair, KCC
മികച്ച ബൗളര്‍ – Rajesh, KCC
മികച്ച ബാറ്റർ – Vinny, AMC
ടൂർണമെന്റിന്റെ സ്പോൺസർമാരായ Ed-hoc, Spice Village, Xpress Nursing, Miller Brothers, Cremore Clinic, My Tax Mate, CarHoc, Shamrock Holidays, Vitallity Sports, Tilex എന്നിവർക്കും, ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.
കേരള ക്രിക്കറ്റ് ക്ലബ് അയർലണ്ടുമായി സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യം ഉള്ളവരെ ടീമിലേക്കു സ്വാഗതം ചെയ്യുന്നതായും സംഘാടകർ പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW


